ത്രിരാഷ്ട്ര ട്വന്‍റി20 പരമ്പരയിലെ കലാശപ്പോരില്‍ അവസാന പന്തില്‍ സിക്സറടിച്ച് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ദിനേശ് കാര്‍ത്തിക്കാണ് ഇപ്പോള്‍ വാര്‍ത്തയിലെ താരം. കാര്‍ത്തിക്കിന് മുമ്പ് ബാറ്റിങ് ഓര്‍ഡറില്‍ കയറ്റത്തോടെ ക്രീസിലെത്തിയ യുവ താരം വിജയ് ശങ്കറിനെതിരെയുള്ള രോഷവും പുകയുന്നുണ്ട്. വിജയുടെ മെല്ലെപ്പോക്കാണ് ഇന്ത്യയെ പ്രതിസന്ധിയിലേക്ക് തള്ളിയതെന്നാണ് ആരാധകരില്‍ ചിലരുടെ പരിഭവം.